IndiaNEWS

മഹാരാഷ്ട്രയില്‍ ട്രക്കിലിടിച്ച ബസിന് തീപ്പിടിച്ച് 11 മരണം; നിരവധി പേര്‍ക്ക് പരുക്ക്

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ ബസിന് തീപ്പിടിച്ച് 11 പേര്‍ മരിച്ചു. 21 പേര്‍ക്ക് പരുക്കേറ്റു. ഔറംഗബാദ് റോഡില്‍ പുലര്‍ച്ചെ 5.15 ഓടെയാണ് അപകടമുണ്ടായത്. മുംബൈയില്‍നിന്നും യാത്രക്കാരുമായി പുറപ്പെട്ട ബസ് ട്രക്കുമായി കൂട്ടിയിടിച്ചശേഷം തീപിടിക്കുകയായിരുന്നു. പരുക്കേറ്റവരില്‍ പലരുടെയും നിലഗുരതരമായതിനാല്‍
മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. പരുക്കേറ്റവരെ നാസിക്കിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് വഹിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപവീതം അടിയന്തര ധനസഹായം അനുവദിച്ചു.

Signature-ad

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: