NEWS

ആ​ല്‍​ക്കോ സ്കാ​ന്‍ വാ​ഹ​നം റാ​ന്നി​യിലും​

റാ​ന്നി: മ​ദ്യ​പി​ച്ചും ല​ഹ​രി​വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ചും വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ന്‍ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി ആ​ല്‍​ക്കോ സ്കാ​ന്‍ വാ​ഹ​നം റാ​ന്നി​യി​ല്‍ എ​ത്തി.
ല​ഹ​രി​വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച​താ​യി സം​ശ​യം തോ​ന്നു​ന്ന ആ​ളു​ക​ളെ വാ​നി​ല്‍ എ​ത്തി​ച്ച്‌ ഉ​മി​നീ​ര്‍ എ​ടു​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി സ്ഥി​രീ​ക​രി​ക്കു​ന്ന രീ​തി​യാ​ണ് വാ​ഹ​ന​ത്തി​ല്‍ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ചു​മി​നി​റ്റി​ല്‍ പ​രി​ശോ​ധ​ന​ഫ​ലം പ്രി​ന്‍​റ് എ​ടു​ക്കാ​ന്‍ ക​ഴി​യും എ​ന്നു​ള്ള​ത് മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​ണ്. ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട് എ​ന്ന് തെ​ളി​ഞ്ഞാ​ല്‍ ഉ​ട​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും.
വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ജി​ല്ല​യു​ടെ എ​ല്ലാ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലും വാ​ഹ​നം എ​ത്തി​ച്ച്‌ പ​രി​ശോ​ധ​ന ന​ട​ത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Back to top button
error: