പറ്റ്ന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തയാളെ നാട്ടുകാര്‍ കെട്ടിയിട്ടു തല്ലിക്കൊന്നു.
ബീഹാറിലെ കാത്തിഹാര്‍ ജില്ലയില്‍ ഹസന്‍ഗന്‍ജില്‍ ആണ് സംഭവം. ഹസന്‍ഗഞ്ജ് സ്വദേശി മുഹമ്മദ് സാഗിര്‍ ആണ് മര്‍ദനമേറ്റ് മരിച്ചത്.
ബുധനാഴ്ചയാണ് സംഭവം. ഒമ്ബത് വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിനിടെയാണ് മുഹമ്മദ് സാഗിറിനെ നാട്ടുകാര്‍ പിടികൂടിയത്.
ശേഷം ഇയാളെ മരത്തില്‍ കെട്ടിയിട്ട് തല്ലുകയായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന ഇയാള്‍ വ്യാഴാഴ്ച രാത്രി മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ ബീഹാര്‍ പോലീസ് അന്വേഷണം തുടങ്ങി.