NEWS

ടൂറിസ്റ്റ് ബസുകളില്‍ കര്‍ശന പരിശോധനകളുമായി മോട്ടോര്‍ വാഹന വകുപ്പ്; ഇന്നലെ മാത്രം പിടിയിലായത് 18 ബസ്സുകൾ

കോഴിക്കോട്: ടൂറിസ്റ്റ് ബസുകളില്‍ കര്‍ശന പരിശോധനകളുമായി മോട്ടോര്‍ വാഹന വകുപ്പ്. എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളില്‍ നിയമലംഘനം കണ്ടെത്തിയ ബസുകളില്‍ ടൂര്‍ പോകാനുള്ള നീക്കം എംവിഡി തടഞ്ഞു.
അതേസമയം കോഴിക്കോട് നിയമം ലംഘിച്ച 18 ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ കേസെടുത്തു.ഒറ്റ ദിവസം കൊണ്ടാണ് ഇത്രയധികം ബസ്സുകൾക്കെതിരെ കേസെടുത്തത്.
അനധികൃത രൂപമാറ്റം, നിരോധിത ഹോണ്‍, സ്പീഡ് ഗവേര്‍ണര്‍ ഊരിയിട്ടതുള്‍പ്പെടെയുള്ള നിയമലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്.

സ്പീഡ് ഗവേര്‍ണര്‍ വിച്ഛേദിച്ച ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കും. അഞ്ച് ബസുകളെ വിലക്കി. വേഗപ്പൂട്ടുകള്‍ വിച്ഛേദിച്ചതിനും ബസില്‍ എയര്‍ഹോണുകളും ലേസര്‍ ലൈറ്റുകളും ഘടിപ്പിച്ചതിനുമാണ് നടപടി. നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുകയും ബസുകള്‍ പരിശോധനക്ക് ഹാജരാകണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു.

Back to top button
error: