കോട്ടയം: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന നൂറ് കോഴിയും കൂടും പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ.നിര്‍വഹിക്കും.
മുട്ട ഉല്പാദനം വര്‍ദ്ധിപ്പിക്കുക, ഒപ്പം സ്ത്രീകളുടെ സാമ്ബത്തിക ഉന്നമനംകൂടി ലക്ഷ്യമാക്കിയാണ് സംസ്ഥാന സര്‍ക്കാരിന്റെ സാമ്ബത്തിക സഹായത്തോടെ കേരള പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ പരിപാടി നടപ്പാക്കുന്നത്. 4 മാസം പ്രായമായ 100 മുട്ടക്കോഴിയും ഇരുമ്ബ് നിര്‍മ്മിതമായ ഹൈടെക് കൂടുമാണ് ഒരു കുടുംബത്തിന് നല്‍കുന്നത്. തുടക്കത്തില്‍ 35 യൂണിറ്റുകള്‍ക്കാണ് വിതരണം നടത്തുന്നത്.
30 ലക്ഷം രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ ചിലവിടുന്നത്. സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അദ്ധ്യക്ഷയാകും. കെപ്‌കോ എം.ഡി പി. സെല്‍വകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.