NEWS

ആലപ്പുഴയിൽ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് കെട്ടിട നിര്‍മ്മാണ തൊഴിലാളി മരിച്ചു

ആലപ്പുഴ: ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് കെട്ടിട നിര്‍മ്മാണ തൊഴിലാളി മരിച്ചു.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് 10-ാം വാര്‍ഡില്‍ പൂങ്കാവ് ഇട്ടിക്കുന്നത്ത് പരേതനായ ചോറിയുടെ മകന്‍ ജോസി (52) ആണ് മരിച്ചത്. പാതിരപ്പളളി പടിഞ്ഞാറ് പഴയകാട് പാര്‍ക്കിന് സമീപം ഇന്നലെ രാവിലെയായിരുന്നു സംഭവം.
ഭാര്യ: ബിന്ദു. മക്കള്‍: ബിന്‍സി, പ്രിന്‍സി.

Back to top button
error: