NEWS

സെയിദ് മുഷ്താഖ് അലി ട്രോഫി;കേരളത്തെ സഞ്ജു സാംസൺ നയിക്കും

തിരുവനന്തപുരം :സെയിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള സ്ക്വാഡിനെ പ്രഖ്യാപിച്ചു. സഞ്ചു സാംസണാണ് ടീമിനെ നയിക്കുക. ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ ഇടം നേടിയ ഷോണ്‍ റോജറും സ്ക്വാഡില്‍ ഇടം നേടി.

സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, ബേസില്‍ തമ്ബി തുടങ്ങി നിരവധി മത്സര പരിചയമുള്ള താരങ്ങളാണ് ടൂര്‍ണമെന്‍റ സ്ക്വാഡിലുള്ളത്. സച്ചിന്‍ ബേബിയാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍.

ഒക്ടോബര്‍ 11 ന് അരുണാചല്‍ പ്രദേശുമായാണ് കേരളത്തിന്‍റെ ആദ്യ മത്സരം. ഗ്രൂപ്പ് C യില്‍ കര്‍ണാടക, ഹരിയാന, സര്‍വീസസ്, മഹാരഷ്ട്ര, ജമ്മു & കാശ്മീര്‍, മേഖാലയ തുടങ്ങിയ ടീമുകളാണ് കേരളത്തിനൊപ്പമുള്ളത്.

 

 

നവംബർ 5 നാണ് ഫൈനൽ മത്സരം.

Back to top button
error: