IndiaNEWS

സീരിയല്‍ താരം ലോകേഷ് രാജേന്ദ്രന്‍ ആത്മഹത്യ ചെയ്ത നിലയിൽ, ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതിനെ തുടർന്നാണ് താരം ജീവനൊടുക്കിയത്

തമിഴ് സീരിയല്‍ താരം ലോകേഷ് രാജേന്ദ്രനെ (34) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്തി .ഒക്ടോബര്‍ രണ്ടിന് വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ ലോകേഷിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച മരിക്കുകയായിരുന്നു. കുടുംബ പ്രശ്നമാണ് ജീവനൊടുക്കാനുള്ള കാരണമെന്നാണ് പൊലീസ് പറയുന്നത്. കോയമ്പേട് ബസ് സ്റ്റേഷനില്‍ വച്ച്‌ അസ്വസ്ഥത കാണിക്കുന്നതുകണ്ട് അവിടെയുണ്ടായിരുന്നവരാണ് ആംബുലന്‍സില്‍ കില്‍പ്പാക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയില്‍ വിഷം കഴിച്ചതായി കണ്ടെത്തി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരിക്കുകയായിരുന്നു.

കുറച്ചു നാളായി ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു ലോകേഷ് എന്ന് അച്ഛന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. അന്നുമുതല്‍ മാനസികമായി തകര്‍ന്ന നിലയിലായിരുന്നു. വെള്ളിയാഴ്ച തന്റെ അടുത്തെത്തി പണം ആവശ്യപ്പെട്ടെന്നും എഡിറ്ററായി ജോലി നോക്കാന്‍ പോവുകയാണെന്നു പറഞ്ഞു എന്നുമാണ് അച്ഛന്‍ പറയുന്നത് . കുടുംബ പ്രശ്നങ്ങളെക്കുടര്‍ന്ന് മദ്യത്തിന് അടിമയായിരുന്നു ലോകേഷ് എന്നാണ് പൊലീസ് പറയുന്നത്. പലപ്പോഴും ബസ് സ്റ്റാന്‍ഡിലാണ് കിടന്നുറങ്ങിയിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.

Signature-ad

ബാലതാരമായാണ് ലോകേഷ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ‘ജീ ബൂംബാ’ എന്ന സീരിയലിലൂടെയാണ് നടന്‍ ശ്രദ്ധേയനാകുന്നത്. പിന്നീട് ‘വിടാത് കറുപ്പ്’ എന്ന സീരിയലിലും നടന്റെ കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: