കോട്ടയം: കേരള ജലഗതാഗത വകുപ്പിന്റെ ഏറ്റവും പഴക്കം ചെന്ന ജലഗതാഗത പാതയാണ് കോട്ടയം – ആലപ്പുഴ പാത. മൂന്ന് ബോട്ടുകളാണ് ഈ പാതയിലൂടെ സർവീസുകൾ നടത്തുന്നത്.
സ്ഥിരം യാത്രക്കാർക്ക് പുറമേ കേരളത്തിലെ മറ്റ് ജില്ലകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഒക്കെയായി നിരവധി വിനോദസഞ്ചാരികളാണ് കായൽ യാത്ര ആസ്വദിക്കുന്നതിനായി ഇവിടെ എത്തുന്നത്.
കോട്ടയം മുതൽ ആലപ്പുഴ വരെ ബോട്ടിലൂടെയുള്ള കായൽ കാഴ്ചകളാണ് സഞ്ചാരികളെ ആകർഷിക്കുന്ന മുഖ്യ ഘടകം. കോട്ടയത്ത് നിന്നും രാവിലെ 6.35, 11.30 എന്നീ സമയത്തും ഉച്ചയ്ക്കുശേഷം1.00, 3.30 എന്നീ സമയത്തും വൈകിട്ട് 5. 15 നും ബോട്ടുകൾ പുറപ്പെടുന്നുണ്ട്.
കോട്ടയം കോടിമതയിൽ നിന്നും ആരംഭിച്ച കാഞ്ഞിരം, വെട്ടിക്കാട്, ആർ ബ്ലോക്ക്, പുന്നമട വഴി ആലപ്പുഴ എത്തുന്നതാണ് യാത്ര.വെറൂം 29 രൂപയാണ് മൂന്നു മണിക്കൂർ നീളുന്ന ബോട്ട് യാത്രയുടെ ടിക്കറ്റ് നിരക്ക്.