NEWS

കോട്ടയത്ത് യുവതി ട്രെയിൻ തട്ടി മരിച്ചു

കോട്ടയം:സംക്രാന്തിയില്‍ റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഭര്‍ത്താവിന്‍്റെ കണ്‍മുന്നില്‍ യുവതി ട്രെയിൻ തട്ടി മരിച്ചു.

നീലിമംഗലം സ്വദേശിയായ ജൈന (37)യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 6.30നായിരുന്നു സംഭവം. സംക്രാന്തിയിലെ പെട്രോള്‍ പമ്ബിന് സമീപമുള്ള മീന്‍കടയില്‍ നിന്നും മീന്‍ വാങ്ങി വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു ജൈന.

 

Signature-ad

 

ഈ സമയം ജൈനയുടെ ഭര്‍ത്താവ് റെയില്‍വേ ട്രാക്കിന് സമീപം കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. വീട്ടിലേയ്ക്കു പോകാന്‍ ജൈന റെയില്‍വേ ട്രാക്ക് മുറിച്ച്‌ കടക്കുന്നതിനിടെ അതിവേഗത്തില്‍ എത്തിയ ട്രെയിൻ ജൈനയെ ഇടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: