NEWS

ആരോപണങ്ങള്‍ പിടിവിടുന്നില്ല; മഹേഷ് ഭട്ടിനെതിരെ തുറന്നടിച്ച് താരം

ബോളിവുഡ് മേഖലയില്‍ ആരോപണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. സംവിധായകനും നടനുമായ അനുരാദ് കശ്യാപിനെതിരെ നില നിന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ഇപ്പോഴിതാ വീണ്ടും മറ്റൊരു കഥ കൂടി. ബോളിവുഡ് സംവിധായകനു നിര്‍മാതാവുമായ മഹേഷ് ഭട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് നടിയും ബന്ധുവുമായ ലുവിയേന ലോധ്.

മഹേഷ് ഭട്ട് ബോളിവുഡ് സിനിമയിലെ ഡോണ്‍ ആണെന്നും നിരവധി പേരുടെ ജീവിതം തകര്‍ത്തെന്നും ലുവിയേന ആരോപിക്കുന്നു. നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മഹേഷ് ഭട്ടിനെതിരെ ആരോപണങ്ങള്‍ ഉയരുന്നിതിനിടെയാണ് ലുവിയേനയുടെ ഈ പുതിയ വിവാദം.

Signature-ad

സോഷ്യല്‍ മീഡിയയിലൂടെയാണ് ലുവിയേന ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അതേസമയം, ലുവിയേനയ്‌ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുമെന്ന് മഹേഷ് ഭട്ടിന്റെ അഭിഭാകന്‍ പറഞ്ഞു.

മഹേഷ് ഭട്ടിന്റെ അന്തരവന്റെ ഭാര്യയായ ലുവിയേന തന്റെ ഭര്‍ത്താവ് മയക്കുമരുന്ന് നിതരണം ചെയ്യുന്നുവെന്ന് അറിഞ്ഞതോടെ ബന്ധം ഉപേക്ഷിക്കുകയായിരുന്നുവെന്ന് ലുവിയേന പറഞ്ഞു. ഭര്‍ത്താവിന്റെ മയക്കുമരുന്ന് ബന്ധം മഹേഷ് ഭട്ടിന് അറിയാമെന്നും അദ്ദേഹവും കുടുംബവും എന്നെ ഉപദ്രവിക്കുകയും വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുകയാണെന്നും വീഡിയോയിലൂടെ ലുവിയേന പറയുന്നു.

‘സിനിമാ വ്യവസായത്തിലെ ഏറ്റവും വലിയ ഡോണാണ് മഹേഷ് ഭട്ട്. ഈ സംവിധാനത്തെ നിയന്ത്രിക്കുന്നത് തന്നെ അയാളാണ്. മഹേഷിന്റെ നിയമങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ നമ്മുടെ ജീവിതം പ്രയാസത്തിലാകും. സിനിമയില്‍ അവസരമില്ലാതാകും. നിരവധി പേരുടെ ജീവിതമാണ് മഹേഷ് ഭട്ട് ഇത്തരത്തില്‍ തകര്‍ത്തത്. അയാളുടെ ഒരു ഫോണ്‍ കോള്‍ മതി ജോലി ഇല്ലാതാകാന്‍.’ ലുവിയേന പറഞ്ഞു.

‘മഹേഷ് ഭട്ടിനെതിരെ കേസ് കൊടുത്തപ്പോള്‍ വീട്ടില്‍ അതിക്രമിച്ചുകയറി പുറത്താക്കാന്‍ ശ്രമിച്ചു. എന്റെ പരാതിയില്‍ പൊലീസ് ഒരു നടപടിയും ഇതുവരെ എടുത്തിട്ടുമില്ല. എന്റെയും കുടുംബത്തിന്റെയും സുരക്ഷയെ കരുതിയാണ് വിഡിയോയില്‍ എല്ലാം വെളിപ്പെടുത്തിയത്. നാളെ തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ മഹേഷ് ഭട്ട്, മുകേഷ് ഭട്ട്, സുമിത്, സഹില്‍ സെഗാള്‍, കുംകും സെഗാള്‍ എന്നിവരായിരിക്കുമെന്നും ലുവിയേന പറഞ്ഞു.

അതേസമയം, ലുവിയേനയുടെ ആരോപണം മഹേഷ് ഭട്ടിന്റെ അഭിഭാഷകന്‍ തള്ളി. മഹേഷ് ഭട്ടിനെ അപകീര്‍ത്തിപ്പെടുത്തിയതിനെതിരെ പരാതി നല്‍കുമെന്നും അഭിഭാഷകന്‍ പറഞ്ഞു. 2010ല്‍ പൂജ ഭട്ട് സംവിധാനം ചെയ്ത കജ്‌രരെയിലൂടെയാണ് ലുവിയേന സിനിമയിലെത്തിയത്.

Back to top button
error: