എറണാകുളത്ത് നിന്ന് ഝാര്‍ഖണ്ഡിലെ ഹാതിയയിലേക്കും തിരിച്ചും സ്പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു.
ഒക്ടോബര്‍ 24, 31 തീയതികളില്‍ പുലര്‍ച്ച 4.50 മണിയോടെ ഹാതിയയില്നിന്ന് പുറപ്പെടുന്ന ഹാതിയ-എറണാകുളം ജങ്ഷന് വീക്ക്ലി സ്പെഷല്‍ മൂന്നാം ദിവസം ഉച്ചക്ക് 1.55 മണിയോടെ എറണാകുളത്ത് എത്തും.
ഒക്ടോബര്‍ 27, നവംബര്‍ മൂന്ന് തീയതികളില്‍ രാവിലെ 7.15 മണിയോടെ എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെടുന്ന എറണാകുളം ജങ്ഷന്-ഹാതിയ സ്പെഷല്‍ (08646) മൂന്നാം ദിവസം രാവിലെ 4.30 മണിയോടെ ഹാതിയയിലെത്തും.
കേരളത്തിൽ പാലക്കാട്, തൃശൂര്‍, ആലുവ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പുകൾ.