അഹമ്മദാബാദ്: കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി ചെയ്ത സംഭവത്തില്‍ നാല് ഇറ്റാലിയന്‍ പൗരന്മാര് അറസ്റ്റില്‍. ഡല്‍ഹി, മുംബൈ, ജയ്പുര്‍ എന്നിവിടങ്ങളിലും സമാന സംഭവങ്ങളുണ്ടായതായി റിപ്പോര്‍ട്ട്. ഇവരെ കഴിഞ്ഞ ദിവസം ഗുജറാത്തില്‍ നിന്നാണ് ഗുജറാത്ത് ക്രൈം ബ്രാഞ്ചും ഭീകരവിരുദ്ധസ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
ഗുജറാത്ത് മെട്രോയുടെ ഒന്നാംഘട്ട ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇവര്‍ മെട്രോയില്‍ ഗ്രാഫിറ്റി ചെയ്തിരുന്നു. സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നാലുപേര്‍ ചേര്‍ന്നാണ് ഗ്രാഫിറ്റി ചെയ്തതെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ എത്തിയ ശേഷം വിവിധയിടങ്ങളിലായി കറങ്ങി നടക്കുകയായിരുന്നു.
ഗുജറാത്തില്‍ വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി മെട്രോ ഉദ്ഘാടനം ചെയ്തത്. തലേദിവസം രാത്രിയില്‍ അപ്പാരല്‍ പാര്‍ക്ക് സ്റ്റേഷനിലെ ട്രെയിന്‍ ബോഗിയുടെ പുറംഭാഗം ഇവര്‍ പെയിന്റുചെയ്ത് ‘ടാസ്’ എന്നെഴുതി. ഇറ്റാലിയന്‍ പിസയുടെ ചുരുക്കപ്പേരാണിതെന്ന് കരുതുന്നു. സി.സി ടിവി ദൃശ്യങ്ങളില്‍നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. താമസസ്ഥലത്തുനിന്നാണ് അറസ്റ്റുചെയ്തത്. ”ലോകമെങ്ങും സഞ്ചരിച്ച് ട്രെയിനുകളില്‍ പെയിന്റ് ചെയ്യുന്നതില്‍ സംതൃപ്തി കണ്ടെത്തുന്ന” സംഘമാണ് തങ്ങളെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. കൊച്ചി മെട്രോയില്‍ ഇവര്‍ സ്ളാഷ്, ബേണ്‍ എന്നെഴുതിയിരുന്നു. ഡല്‍ഹി, ജയ്പുര്‍, മുംബൈ എന്നിവിടങ്ങളിലും സമാനകൃത്യം നടത്തി.
അതിക്രമിച്ചു കടക്കല്‍, പൊതുമുതല്‍ വികൃതമാക്കല്‍ തുടങ്ങിയവയ്ക്കാണ് കേസെടുത്തത്.