പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അവസരവാദികൾ കൊളുത്തി വിട്ടത് ,നിയമവുമായി മുന്നോട്ടെന്ന് പറയാതെ പറഞ്ഞ് മോഹൻ ഭാഗവത്
പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് നരേന്ദ്ര മോഡി സർക്കാർ മുന്നോട്ടെന്നു കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ വ്യക്തമാക്കിയിരുന്നു .ഇതിന്റെ ചുവടു പിടിച്ചുള്ള പ്രസ്താവന തന്നെയാണ് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് ദസറ പ്രസംഗത്തിലും നടത്തിയിരിക്കുന്നത് .
അവസരവാദികളാണ് നിയമത്തിനെതിരായ പ്രക്ഷോഭത്തിന് തീകൊളുത്തിയത് എന്നാണ് മഹാൻ ഭാഗവത് പറയുന്നത് .നിയമം മുസ്ലിം സഹോദരങ്ങൾക്ക് എതിരല്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു .പ്രക്ഷോഭം ശക്തമാക്കാൻ അണിയറയിൽ നീക്കം നടക്കുന്നുണ്ടെന്ന് ആർഎസ്എസ് മേധാവി കൂട്ടിച്ചേർത്തു .
നരേന്ദ്ര മോഡി സർക്കാരിന്റെ കോവിഡ് പ്രതിരോധത്തെ മോഹൻ ഭാഗവത് പ്രശംസിച്ചു .ക്ഷമ ഇന്ത്യയുടെ ദൗർബല്യമാണെന്നു കരുതരുതെന്നും മോഹൻ ഭാഗവത് പറഞ്ഞു .ഇന്ത്യൻ സേനയും ജനങ്ങളും ഏതു അടിയന്തരാവസ്ഥയെയും നേരിടാൻ പ്രാപ്തമാണെന്നും ആർഎസ്എസ് മേധാവി അഭിപ്രായപ്പെട്ടു .