NEWS

മുന്നാക്ക സംവരണം യാഥാർത്ഥ്യമായി,സർക്കാർ വിജ്ഞാപനമിറക്കി

മുന്നാക്ക സംവരണം യാഥാർത്ഥ്യമായി.മുന്നാക്ക സംവരണം സംബന്ധിച്ച് സർക്കാർ വിജ്ഞാപനമിറക്കി.മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലിയിൽ അടക്കം 10 ശതമാനമാണ് സംവരണം.

2019-ലെ 103 ആമത് ഭരണഘടനാ ഭേദഗതി പ്രകാരം സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണമില്ലാത്ത വിഭാഗങ്ങളിൽ മുന്നാക്കക്കാരിൽ പിന്നാക്കക്കാർക്ക് സാമ്പത്തിക സംവരണം നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇത് സംബന്ധിച്ച മാനദന്ധങ്ങൾ നിശ്ചയിക്കാൻ മുൻ ജഡ്ജ് കെ ശശിധരൻ നായർ, എം രാജഗോപാലൻ നായർ എന്നിവർ അടങ്ങുന്ന സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു.

Signature-ad

കുടുബ വരുമാനം, സാമൂഹിക പിന്നാക്കാവസ്ഥ എന്നിവ പരിഗണിച്ച് സംവരണം നൽകാമെന്ന് സമിതി ശുപാർശ ചെയ്തു. ഈ ശുപാർശ അംഗീകരിച്ചാണ് ഉത്തരവ്.

 

Back to top button
error: