BusinessTRENDING

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് പ്രതിദിന സര്‍വീസുമായി വിസ്താര

അബുദാബി: വിസ്താര എയര്‍ലൈന്‍സിന്റെ മുംബൈ-അബുദാബി പ്രതിദിന സര്‍വീസ് ആരംഭിച്ചു. ആദ്യ വിമാനം മുംബൈയില്‍ നിന്ന് വൈകിട്ട് 7.10ന് പുറപ്പെട്ട് യുഎഇ സമയം രാത്രി 8.40ന് അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തി. തിരികെ അബുദാബിയില്‍ നിന്ന് രാത്രി 9.40ന് പുറപ്പെടുന്ന വിമാനം മുംബൈയില്‍ വെളുപ്പിനെ 2.45ന് എത്തിച്ചേരുന്ന രീതിയിലാണ് സമയക്രമം. ബിസിനസ്, പ്രീമിയം, ഇക്കോണമി ക്ലാസ് സേവനങ്ങളാണ് യാത്രക്കാര്‍ക്ക് ലഭിക്കുക.

മുംബൈയില്‍ നിന്ന് റാസല്‍ഖൈമയിലേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ ആദ്യ സര്‍വീസും കഴിഞ്ഞ ആഴ്ച ആരംഭിച്ചിരുന്നു. നിലവില്‍ പ്രതിദിന സര്‍വീസുകള്‍ക്ക് 625 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്കുകള്‍. റാസല്‍ഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, റാക് അന്താരാഷ്ട്ര വിമാനത്താവള മേധാവി ശൈഖ് സലേം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി എന്നിവര്‍ ആദ്യ വിമാനത്തെ സ്വീകരിക്കാനെത്തി.

Signature-ad

180 യാത്രക്കാരാണ് ആദ്യ വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീറും ഇന്‍ഡിഗോ എയര്‍ലൈന്‍സ് സിഇഒ പീറ്റര്‍ എല്‍ബേര്‍സും ഉണ്ടായിരുന്നു. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ 100-ാമത് ഡെസ്റ്റിനേഷനാണ് പുതിയതായി ആരംഭിച്ചത്. യുഎഇയിലെ നാല് എമിറേറ്റുകളിലാണ് ഇന്‍ഡിഗോ സര്‍വീസുകള്‍ നടത്തുന്നത്.

Back to top button
error: