തിരുവനന്തപുരം: കാലവർഷ മഴയിൽ കേരളത്തില്‍ ഇത്തവണ 14% കുറവ്.
കേരളത്തില്‍ ജൂണ്‍ 1- സെപ്റ്റംബര്‍ 30 വരെ ലഭിച്ചത് 1736.6 മില്ലിമീറ്റര്‍ മഴയാണ്. സാധാരണ ലഭിക്കേണ്ടത് ശരാശരി 2018.6 മില്ലിമീറ്റര്‍. കാസറഗോഡ് ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ മഴ 2785.7 മില്ലിമീറ്റര്‍. തൊട്ടടുത്തു 2334.5 മില്ലിമീറ്റര്‍ ലഭിച്ച കണ്ണൂര്‍ .ഏറ്റവും കുറവ് മഴ രേഖപെടുത്തിയത് തിരുവനന്തപുരം ജില്ലയിലാണ് 593 മില്ലീമീറ്റർ.
എല്ലാ ജില്ലകളിലും ഇത്തവണ സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ കുറവ് മഴയാണ് ലഭിച്ചത്.കാസറഗോഡ് ജില്ലയില്‍ 2% കുറവ് മഴ രേഖപെടുത്തിയപ്പോള്‍ പാലക്കാട് 6% കുറവ്, തിരുവനന്തപുരം (30% ), ആലപ്പുഴ (29%’) കൊല്ലം ( 21%) കുറവ് എന്നിങ്ങനെയാണ് മഴ ലഭിച്ചത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ദാമന്‍ ദിയുവിലാണ് ( 3148 mm).ഗോവ ( 2763.6 mm) മേഘാലയ ( 2477.2 mm), സിക്കിം ( 2000). അഞ്ചാമതായാണ് കേരളത്തിന്റെ സ്ഥാനം.1736.6 മില്ലിമീറ്റര്‍ മഴയാണ് കേരളത്തിൽ ഇത്തവണ ലഭിച്ചത്.