പത്തനംതിട്ട :അടൂര്‍-പത്തനാപുരം റോഡില്‍ ടി. ബി ജംഗ്ഷനില്‍ നിന്ന് ഒരുകിലോമീറ്റര്‍ സഞ്ചരിച്ചാൽ ഒരു കുന്നിലെത്താം.
മൂസാവരി കുന്നെന്നാണ് ഇത് അറിയപ്പെടുന്നത്.തിരുവിതാംകൂര്‍ രാജകുടുംബം അടൂര്‍ വഴി കടന്നുപോകമ്ബോള്‍ വിശ്രമത്തിനായി പണികഴിപ്പിച്ച മന്ദിരമാണ് കുന്നിന്റെ നെറുകയിലുള്ളത്.
രാജഭരണ കാലത്ത് നിര്‍മ്മിച്ച കെട്ടിടമാണ് ഇവിടെയുള്ളത്.ഒട്ടേറെ പദ്ധതികള്‍ വിഭാവന ചെയ്‌തെങ്കിലും ഒന്നുപോലും യാഥാര്‍ത്ഥ്യമായില്ല.ഒന്പതേക് കര് സ്ഥലത്ത് മൂന്നര ഏക്കര്‍ സ്ഥലം കെ. എസ്. ഇ. ബി സബ് സ്റ്റേഷനായി വിട്ടുനല്‍കി.
പഴയ ഓടിട്ടകെട്ടിടത്തില്‍ ഇന്ന് പൊതുമരാമത്ത് കെട്ടിടവിഭാഗം അസി. എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസാണ് പ്രവര്‍ത്തിക്കുന്നത്. ചിറ്റയം ഗോപകുമാര്‍ ഇവിടെ വാനനിരീക്ഷണകേന്ദ്രം ആരംഭിക്കുന്നതിന് മൂന്ന് വര്‍ഷം മുന്‍പ് പദ്ധതി തയ്യാറാക്കിയിരുന്നു.
അടൂര്‍ ഭാസി, അടൂര്‍ ഭവാനി, അടൂര്‍ പങ്കജം തുടങ്ങിയവരുടെ പേരില്‍ സാംസ്‌കാരിക സമുച്ചയം നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയാണ് ഏറ്റവും ഒടുവിലത്തേത്. ആറര ഏക്കര്‍ സ്ഥലത്ത് സാംസ്‌കാരിക നിലയം ഉള്‍പ്പെടെയുള്ളവ നിര്‍മ്മിച്ചാല്‍ കാടുമൂടി കിടക്കുന്ന ഈ കുന്ന് അടൂരിന്റെ ഏറ്റവും വലിയ ആകര്‍ഷണകേന്ദ്രമാകും.
ഇവിടെ നിന്ന് നോക്കിയാല്‍ അടൂര്‍ നഗരവും കൊടുമണ്‍ പ്ലാന്റേഷന്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളും കാണാം. ഡിസംബര്‍ ജനുവരി മാസങ്ങളില്‍ മൂടല്‍മഞ്ഞ് പ്രത്യക്ഷപ്പെടും. ഏതുസമയവും കാറ്റ്തഴുകിയൊഴുന്ന ഇടം. ഏറെ ടൂറിസം സാദ്ധ്യതയുണ്ടെങ്കിലും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.