Breaking NewsNEWS

ഗെലോട്ട് മത്സരിക്കില്ല, വിമതനീക്കത്തില്‍ സോണിയയെ കണ്ടു മാപ്പു പറഞ്ഞു

ന്യൂഡല്‍ഹി: എ.ഐ.സി.സി അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് വ്യക്തമാക്കി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ടതിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗെലോട്ട്് നയം വ്യക്തമാക്കിയത്. ബുധനാഴ്ച രാത്രിയാണ് കൂടിക്കാഴ്ചയ്ക്കായി അദ്ദേഹം ഡല്‍ഹിയിലെത്തിയത്.

രാജസ്ഥാനിലെ വിമത എം.എല്‍.എമാര്‍ നടത്തിയ കലാപത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്നും ഗെലോട്ട്് വ്യക്തമാക്കി. രാജസ്ഥാന്‍ പ്രതിസന്ധി വിഷയത്തില്‍ സോണിയയോട് മാപ്പ് അപേക്ഷിച്ചതായും അദ്ദേഹം പറഞ്ഞു. സോണിയയുമായി ഒന്നരമണിക്കൂറാണ് ഗെലോട്ട്് കൂടിക്കാഴ്ച നടത്തിയത്.

Signature-ad

കൊച്ചിയിലെത്തി രാഹുല്‍ ഗാന്ധിയെ കണ്ടപ്പോള്‍ അദ്ദേഹത്തോട് മത്സരിക്കാന്‍ താന്‍ അഭ്യര്‍ഥിച്ചിരുന്നെന്നും ഗെലോട്ട് പറഞ്ഞു. എന്നാല്‍ അദ്ദേഹം അതിന് കൂട്ടാക്കാതിരുന്നപ്പോഴാണ് താന്‍ മത്സരിക്കാന്‍ തയ്യാറയത്. എന്നാല്‍, രാജസ്ഥാനിലെ പ്രതിസന്ധിക്ക് പിന്നാലെ അധ്യക്ഷതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു- ഗെലോട്ട്് നിലപാട് വശദീകരിച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രിയായി തുടരുമോ എന്ന ചോദ്യത്തിന് താന്‍ അല്ല അത് തീരുമാനിക്കുന്നതെന്നും കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ഗെലോട്ടിന്റെ പേര് ഉയര്‍ന്നതിന് പിന്നാലെയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള കലഹവും വിമതരുടെ പടപ്പുറപ്പാടും ഉണ്ടായത്. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന ഹൈക്കാന്‍ഡിന്റെ നിര്‍ദേശം കാറ്റില്‍പ്പറത്തി ഗെലോട്ട് പക്ഷ എം.എല്‍എമാര്‍ കലാപക്കൊടി ഉയര്‍ത്തുകയായിരുന്നു. ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായിരുന്ന ഗെലോട്ടിന്റെ നടപടി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.

 

Back to top button
error: