ചെന്നൈ: ആർ.എസ്.എസ്. റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ച് തമിഴ്നാട് സർക്കാർ. ഒക്ടോബർ രണ്ടാം തീയതി സംസ്ഥാനത്തെ 50 ഇടങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ആർ.എസ്.എസ്. റൂട്ട് മാർച്ചിനാണ് തമിഴ്നാട് സർക്കാർ അനുമതി നിഷേധിച്ചത്.
മാർച്ചിന് അനുമതി നൽകണമെന്ന് നേരത്തെ മദ്രാസ് ഹൈക്കോടതി നിർദേശം നൽകിയിരുന്നെങ്കിലും സംസ്ഥാന സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു.