ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വര്‍ധിപ്പിച്ചു.
ഉത്സവസീസണില്‍ 47.68 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഇത് പ്രയോജനം ചെയ്യുക.68.62 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.
നിലവില്‍ അടിസ്ഥാനശമ്ബളത്തിന്റെ 34 ശതമാനമാണ് ക്ഷാമബത്ത. പുതിയ പരിഷ്‌കരണത്തോടെ, ക്ഷാമബത്ത 38 ശതമാനമായി ഉയരും.
എല്ലാവര്‍ഷവും ജനുവരി ഒന്നിനും ജൂലൈ ഒന്നിനുമാണ് കേന്ദ്രസര്‍ക്കാര്‍ ക്ഷാമബത്ത പരിഷ്‌കരിക്കുന്നത്. എന്നാല്‍ തീരുമാനം സാധാരണയായി മാര്‍ച്ച്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ഉണ്ടാവാറ്.നേരത്തെ മാര്‍ച്ചിലാണ് ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.