ടെഹ്റാൻ:ഇറാനിൽ ഹിജാബ് ധാരണത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിൽ മരണം 75 ആയി.
സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
‘സ്വേച്ഛാധിപതിക്ക് മരണം’ എന്ന മുദ്രാവാക്യവുമായാണ് ജനങ്ങളുടെ പ്രതിഷേധം. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഭരണം അവസാനിപ്പിക്കാന്‍ ആണ് പ്രതിഷേധക്കറുടെ ആഹ്വാനം
തെരുവിലിറങ്ങിയ വനിതകളെ നിഷ്കരുണം വെടിവെച്ച് കൊല്ലുകയാണ് ഇറാനിയന്‍ സുരക്ഷാ സേന.നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്കുള്ള പാഠമെന്ന നിലയിലാണ് പ്രതിഷേധക്കാരെ കൂട്ടക്കൊല ചെയ്യുന്നത്.
കഴിഞ്ഞ ആഴ്ചയാണ് മുഖം ശരിയായി മറച്ചില്ലെന്ന പേരിൽ മഹ്സ അമിനിയെന്ന യുവതിയെ മതമൗലികവാദികള്‍ കൊലപ്പെടുത്തിയത്. സദാചാര പോലീസ് അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് ടെഹ്റാനിലെ റീ എഡ്യുക്കേഷന്‍ ക്ലാസ് എന്ന തടങ്കല്‍ കേന്ദത്തിലെത്തിച്ച് ക്രൂരമര്‍ദ്ദനത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നു.ഇതേ തുടർന്നാണ് ഇറാനിൽ ഹിജാബ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.