കൊച്ചി: ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. കഴിഞ്ഞ മാര്‍ച്ചില്‍ 139 ഡോളര്‍ വരെയെത്തിയ ക്രൂഡ് ഓയില്‍ വില 84 ഡോളറായി താഴ്ന്നുവെങ്കിലും ഇന്ത്യൻ കമ്പനികൾ അറിഞ്ഞ മട്ടില്ല.
കഴിഞ്ഞ ഒരാഴ്ച കൊണ്ട് 12 ഡോളറിന്‍റെ കുറവാണ് ഉണ്ടായത്. എന്നാല്‍, ക്രൂഡ് ഓയില്‍ വില കുറഞ്ഞതിന് ആനുപാതികമായി ഇന്ത്യയിൽ പെട്രോള്‍, ഡീസല്‍ വില കുറക്കാന്‍ എണ്ണക്കമ്ബനികള്‍ തയ്യാറായിട്ടില്ല.
അമേരിക്കയിലെ ഉയര്‍ന്ന നാണ്യപ്പെരുപ്പം നേരിടാന്‍ ഫെഡറല്‍ റിസര്‍വ് പലിശ കൂട്ടിയതും ലോക സാമ്ബത്തിക മേഖലയിലുണ്ടാക്കിയ അനിശ്ചിതത്വവുമാണ് എണ്ണവില താഴാന്‍ കാരണം. മാന്ദ്യ ഭീതിയില്‍ എണ്ണയുടെ ഉപഭോഗം കുറഞ്ഞേക്കുമെന്ന വിലയിരുത്തലിലാണ് വില കുറയുന്നത്. എന്നാല്‍ എണ്ണവില കുറയുന്നുവെങ്കിലും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ആനുപാതികമായി കുറക്കാന്‍ എണ്ണക്കമ്ബനികള്‍ തയ്യാറായിട്ടില്ല.
ലിറ്ററിന് 10 രൂപയെങ്കിലും കുറക്കാന്‍ ഇപ്പോള്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു .പക്ഷെ കമ്ബനികള്‍ അതിനു തയ്യാറായിട്ടില്ല.