പത്തനംതിട്ട : ഇലന്തൂരിൽ ജാര്‍ഖണ്ഡ് സ്വദേശിനിയായ 14-കാരി തൂങ്ങിമരിച്ചു. ജാര്‍ഖണ്ഡില്‍ ജോലിയുണ്ടായിരുന്ന മലയാളിയായ അധ്യാപികയ്‌ക്കൊപ്പം ഇലന്തൂരിലെ വീട്ടിൽ താമസിച്ചിരുന്ന പാര്‍വതി നായക് ആണ് മരിച്ചത്.
അധ്യാപിക ജാര്‍ഖണ്ഡില്‍ ജോലിയിലുണ്ടായിരുന്നപ്പോള്‍ മാതാപിതാക്കള്‍ മരിച്ച പാര്‍വതിയെ ഏറ്റെടുത്തതാണ്.ഇലന്തൂര്‍ സ്വദേശിയുമായുള്ള വിവാഹശേഷം അധ്യാപിക നാട്ടിലേക്ക് മടങ്ങി. ഭര്‍ത്താവിനൊപ്പം ഇലന്തൂരില്‍ താമസമാക്കിയപ്പോള്‍ കുട്ടിയെ കഴിഞ്ഞവര്‍ഷം ജനുവരിയില്‍ നാട്ടില്‍ കൊണ്ടുവന്നു.
അടുത്തിടെ കുട്ടിയെ ഏറ്റെടുക്കാനും ജാര്‍ഖണ്ഡിലേക്ക് തിരിച്ചു കൊണ്ടുപോകാനും പാര്‍വതിയുടെ പിതൃസഹോദരന്‍ തയ്യാറായി. ഇത് കുട്ടിയുമായി സംസാരിക്കുകയും ചെയ്തിരുന്നു.തിരികെ പോകുന്നതുമായി ബന്ധപ്പെട്ട് ഏതാനുംദിവസങ്ങളായി കുട്ടി മനോവിഷമത്തിലായിരുന്നു. ഇതാവാം ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയിക്കുന്നതായി ആറന്മുള പോലീസ് പറഞ്ഞു.
മൃതദേഹത്തില്‍ മുറിവുകളോ, മറ്റോ ഇല്ലെന്നും തിങ്കളാഴ്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ മൃതദേഹപരിശോധന നടത്തുമെന്നും ആറന്മുള സി.െഎ. പറഞ്ഞു.