പത്തനംതിട്ട: കെഎസ്ആര്‍ടിസി പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് ഗവിക്ക് മറ്റൊരു സര്‍വീസ് കൂടി തുടങ്ങുന്നു.
ഞായര്‍ മുതല്‍ ഓടിത്തുടങ്ങും.രാവിലെ 5.30ന് പത്തനംതിട്ടയില്‍നിന്നു പുറപ്പെട്ട് ഗവി വഴി 11.30ന് കുമളിയിലെത്തി അവിടെ നിന്ന് 12.30ന് പുറപ്പെട്ട് വൈകിട്ട് 6.30ന് തിരിച്ച് പത്തനംതിട്ടയില്‍ എത്തുന്ന വിധത്തിലാണ് സമയക്രമം.
ഞായറാഴ്ച 10ന് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മന്ത്രി വീണാ ജോര്‍ജ് പുതിയ സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
നിലവിൽ രാവിലെ 6.30ന് പുറപ്പെടുന്ന ഒരു സർവീസ് കൂടി പത്തനംതിട്ട ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.ഇതേസമയത്തു തന്നെ കുമളി-ഗവി-പത്തനംതിട്ട റൂട്ടിലും ഒരു സർവീസ് ഉണ്ട്.ഇതോടെ ഗവി റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളുടെ എണ്ണം മൊത്തം മൂന്നായി.