ബംഗ്ലൂരു : തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന സംശയിക്കപ്പെടുന്ന മൂന്ന് പേർ കര്‍ണാടകയിലെ ശിവമോഗയില്‍ അറസ്റ്റിലായി. ഷരീഖ്, മാസീ, സയിദ് യാസിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് തീവ്രവാദ പരിശീലനം ലഭിച്ചിരുന്നതായാണ് പൊലീസ് നൽകുന്ന വിശദീകരണം. ഇവർ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായും പൊലീസ് അറിയിച്ചു.
യുഎപിഎ ചുമത്തിയാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റ് കർണാടക ആഭ്യന്തര വകുപ്പ് മന്ത്രി അരഗ ജ്ഞാനേന്ദ്ര സ്ഥിരീകരിച്ചു. അറസ്റ്റിലായവരുടെ ഐഎസ് ബന്ധം വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം ദേശീയ മാധ്യമങ്ങളോട് വിശദീകരിച്ചു. മംഗ്ലൂരു, ശിവോമഗ സ്വദേശികളാണ് പിടിയിലായത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.