NEWS

തിരുവനന്തപുരത്ത് നിന്നും കെഎസ്ആർടിസിയുടെ ആലപ്പുഴ, കുമരകം ബജറ്റ് ടൂറിസം യാത്ര

തിരുവനന്തപുരം : കെഎസ്ആർടിസിയുടെ തിരുവനന്തപുരം സിറ്റി യൂണിറ്റില്‍ നിന്നും ഒക്ടോബര്‍ 2 ഞായറാഴ്ച്ച ബജറ്റ് ടൂറിസം ഉല്ലാസയാത്ര.
 കുമരകവും ആലപ്പുഴ ബീച്ചും സന്ദര്‍ശിച്ച്‌ വൈകിട്ടോടെ തിരികെ വരുവാന്‍ കഴിയുന്ന രീതിയിലാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കുവാന്‍ കഴിയുന്നതാണ് സന്ദര്‍ശിക്കുന്ന രണ്ട് സ്ഥലങ്ങളും.
ഞായറാഴ്ച്ച രാവിലെ 5:30 മണിക്ക് തിരുവനന്തപുരം സിറ്റി യൂണിറ്റില്‍ നിന്നും യാത്ര ആരംഭിക്കും.രാവിലെ10:30 മുതല്‍ വൈകുന്നേരം 4:00  വരെ ഹൗസ്ബോട്ടില്‍ കുട്ടനാടിന്റെയും കുമരകത്തിന്റെയും കായല്‍ സൗന്ദര്യമാസ്വദിക്കുന്ന രീതിയിലാണ് ഉല്ലാസ യാത്ര ക്രമീകരിച്ചിട്ടുള്ളത്.ആറു മണിക്കൂറോളം സമയം ഹൗസ് ബോട്ടില്‍ കുമരകത്തിന്റെയും കുട്ടനാടിന്റെയും കാഴ്ചകൾ കാണുവാൻ സാധിക്കും
ബസ് ചാര്‍ജ്ജ്,ഹൗസ് ബോട്ട് യാത്ര നിരക്ക്,(രാവിലെയുള്ള വെല്‍കം ഡ്രിങ്ക്, മീന്‍കൂട്ടിയുള്ള ഉച്ചഭക്ഷണം, വൈകുന്നേരത്തെ ചായ, സ്നാക്സ് ഉള്‍പ്പടെയുള്ള ബോട്ടിനുള്ളിലെ ഭക്ഷണം) തുടങ്ങിയ കാര്യങ്ങളെല്ലാം ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടുന്നു.ഒരാള്‍ക്ക് യാത്രാ നിരക്ക് 1350 രൂപയാണ്. 5 വയസ്സും അതിനു മുകളിലും ഉള്ള എല്ലാ വ്യക്തികള്‍ക്കും ഈ നിരക്ക് ബാധകമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും
ടിക്കറ്റ് മുന്‍കൂട്ടി ബുക്കു ചെയ്യുന്നതിനും.
9995986658, 9388855554, 8592065557, 9446748252, 9188619378 എന്നീ നമ്ബരുകളിലേക്ക് പേര്, സീറ്റുകളുടെ എണ്ണം എന്നിവ വാട്സാപ്പ് ചെയ്ത് സീറ്റ് ഉറപ്പിക്കാവുന്നതാണ്.

Back to top button
error: