മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മോൺസ്റ്റർ. പുലിമുരുകൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം റിലീസ് ചെയ്യുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഓക്ടോബറിലാകും ചിത്രം റിലീസ് ചെയ്യുക.
#Monster @Mohanlal @LakshmiManchu action suspense thriller directed by hit maker #Vysakh confirmed for a Deepavali release on Oct 21! pic.twitter.com/JwE2ZvMGiP
— Sreedhar Pillai (@sri50) September 17, 2022
ട്രേഡ് അനലിസ്റ്റും എന്റർടെയ്ന്റ്മെന്റ് ട്രാക്കറുമായ ശ്രീധർ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒക്ടോബർ 21-ന് ദീപാവലി റിലീസായി മോൺസ്റ്റർ എത്തുമെന്നാണ് ഇദ്ദേഹം പറയുന്നത്. ‘പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥാകൃത്തും. ഓണാശംസകൾ അറിയിച്ചു കൊണ്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ട പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു.
ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ധു പനയ്ക്കല്‍, സംഘട്ടനം സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന് തുടങ്ങിയവരാണ് അണിയറയില്‍.
അതേസമയം, മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ഷൂട്ടിംഗ് ഒരു മാസം മുൻപ് അവസാനിച്ചിരുന്നു. ചിത്രം പോർച്ചുഗീസ്, ചൈനീസ് ഉൾപ്പെടെ 15 മുതൽ 20 ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് സബ് ടൈറ്റിലോടുകൂടിയാണ് പുറത്തുവരുന്നത്. 2019 ഏപ്രിലില്‍ പ്രഖ്യാപിച്ച ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. ബറോസ് അവതരിപ്പിക്കുന്നത് ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ആയിരിക്കുമെന്ന് ബിഗ് ബോസ് സീസണ് നാല് വേദിയില്‍ മോഹൻലാൽ പറഞ്ഞിരുന്നു.
‘വൃഷഭ’ പാൻ ഇന്ത്യൻ ആക്ഷ്ഷൻ ചിത്രവും മോഹൻലാലിന്റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. എവിഎസ് സ്റ്റുഡിയോസിന്റെ ആദ്യ ചിത്രമാണ് ഇത്. നന്ദ കിഷോറാണ് സംവിധാനം. അഭിഷേക് വ്യാസ്, പ്രവീര്‍ സിംഗ്, ശ്യാം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ആക്ഷനും ഇമോഷണും ചേര്‍ന്ന ഒരു ബഹുഭാഷ ചിത്രമായിരിക്കും ഇത്.