NEWS

കങ്കണയ്ക്കും സഹോദരിക്കും മുംബൈ പോലീസിന്റെ സമന്‍സ്‌

ബോളിവുഡ് നടി കങ്കണ റണൗട്ടിനും സഹോദരി രംഗോലിക്കും മുംബൈ പൊലീസിന്റെ സമന്‍സ്. രാജ്യദ്രോഹക്കേസിലാണ് നടപടി. ഇരുവരോടും ഈ മാസം 26, 27 തീയതികളില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശിച്ചു. ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ഇരുവര്‍ക്കുമെതിരെ കേസെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

കങ്കണ ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയ വിഭജനമുണ്ടാക്കാനും ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഒരു കാസ്റ്റിങ് ഡയറക്ടറാണ് ഹര്‍ജി നല്‍കിയത്.

Signature-ad

അതേസമയം, മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ച കങ്കണ തനിക്ക് അവിടെ ജീവിക്കാന്‍ ഭയമാണെന്നും പറഞ്ഞിരുന്നു. കൂടാതെ നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ട്വീറ്റുകളും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

Back to top button
error: