പദ്മനാഭ സ്വാമി ക്ഷേത്ര ഭരണ സമിതിയിലേക്ക് വി മുരളീധരന്റെ നോമിനിയെ വെട്ടിയത് ശോഭ സുരേന്ദ്രന്റെ കത്ത് ,മുരളീധരന്റെ നോമിനിയെ മാറ്റി അമിത് ഷാ കുമ്മനം രാജശേഖരനെ നിയമിക്കുമ്പോൾ
ബിജെപിയുടെ എൻആർഐ സെൽ കൺവീനർ ആയിരുന്ന ഹരികുമാറിനെയാണ് വി മുരളീധരൻ പദ്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയിലേയ്ക്ക് നിർദേശിച്ചത് എന്നാണ് റിപ്പോർട്ട് .എന്നാൽ അവസാന നിമിഷം മാറ്റങ്ങൾ ഉണ്ടാകുകയും കുമ്മനം രാജശേഖരനെ ക്ഷേത്ര ഭരണ സമിതി അംഗമായി നിയമിക്കുകയും ആയിരുന്നു .
ഹരികുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് ശോഭ സുരേന്ദ്രൻ അമിത് ഷായ്ക്ക് കത്തയച്ചു എന്നാണ് റിപ്പോർട്ട് .ഈ കത്ത് കൂടി പരിഗണിച്ചാണ് അവസാന സമയത്തെ മാറ്റം എന്നാണ് അറിയുന്നത് .വി മുരളീധരന്റെ താല്പര്യങ്ങൾ സംരക്ഷിക്കാൻആണ് ഇത്തരം നിയമനങ്ങൾ എന്ന് ശോഭ സുരേന്ദ്രൻ കത്തിൽ അറിയിച്ചുവെന്നാണ് വിവരം .
കുമ്മനം രാജശേഖരനെ ക്ഷേത്ര ഭരണ സമിതിയിലേക്ക് നിയമിക്കുകയാണെന്ന സന്ദേശം കഴിഞ്ഞ ദിവസമാണ് കുമ്മനത്തിനു ലഭിച്ചത് .ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര സാംസ്കാരിക മന്ത്രാലയം പുറത്തിറക്കുകയും ചെയ്തു .
കേന്ദ്ര സർക്കാരിന്റെ പ്രതിനിധി ആയാണ് കുമ്മനത്തെ നിയമിച്ചത് .ഭരണ സമിതി ചെയർമാനായ ജില്ലാ ജഡ്ജിയ്ക്ക് കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഇത് സംബന്ധിച്ച കത്ത് നൽകുകയും ചെയ്തു .
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര ഭരണത്തിനായി സുപ്രീം കോടതി നിർദേശിച്ചത് അഞ്ച് അംഗങ്ങൾ ഉള്ള ഭരണ സമിതിയാണ് .ജില്ലാ ജഡ്ജി അധ്യക്ഷനായ ഭരണസമിതിയിൽ കേന്ദ്ര സർക്കാർ പ്രതിനിധിയ്ക്ക് പുറമെ ട്രസ്റ്റിന്റെ നോമിനി ,മുഖ്യതന്ത്രി ,സംസ്ഥാന സർക്കാരിന്റെ പ്രതിനിധി എന്നിവരാണ് അംഗങ്ങൾ .