NEWS

അംബുജ സിമന്റ്‌സും എസിസി ലിമിറ്റഡും ഏറ്റെടുത്ത് അദാനി

ല്‍ഹി: അംബുജ സിമന്റ്‌സ് ലിമിറ്റഡിന്റെയും എസിസി ലിമിറ്റഡിന്റെയും ഏറ്റെടുക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി അദാനി ഗ്രൂപ്പ്.

അംബുജ സിമന്റ്‌സിനും എസിസിക്കും ഹോള്‍സിം ഓഹരിയുടെയും ഓപ്പണ്‍ ഓഫര്‍ മൂല്യം 6.5 ബില്യണ്‍ ഡോളറാണ്, അതിനാല്‍ തന്നെ ഇത് അദാനിയുടെ എക്കാലത്തെയും വലിയ ഏറ്റെടുക്കലായി മാറും.

ഇടപാടിന് ശേഷം അദാനിക്ക് അംബുജ സിമന്റ്‌സില്‍ 63.15 ശതമാനവും എസിസിയില്‍ 56.69 ശതമാനവും ഓഹരിയാണുണ്ടാകുക.

Signature-ad

നിലവില്‍, അംബുജ സിമന്റ്‌സിനും എസിസിക്കും 67.5 എംടിപിഎയുടെ സംയോജിത ഉല്‍പ്പാദന ശേഷിയുണ്ട്.

14 അന്താരാഷ്ട്ര ബാങ്കുകളില്‍ നിന്ന് ലഭിച്ച 4.5 ബില്യണ്‍ ഡോളറാണ് ഇടപാടിന് അദാനിക്ക് ധനസഹായം നല്‍കിയത്.

നിലവിൽ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനാണ് ഗൗതം അദാനി. അദാനി ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണും ഇന്ത്യന്‍ ശതകോടീശ്വരനുമായ ഗൗതം അദാനി ആമസോണിന്റെ ജെഫ് ബെസോസിനെ മറികടന്നാണ് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്ബന്നനായത്.
ഫോര്‍ബ്‌സിന്റെ തത്സമയ ഡാറ്റ പ്രകാരം 273.5 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും വലിയ ധനികനായി തുടരുന്ന ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന് തൊട്ടു പിറകിലാണ് അദാനി.

Back to top button
error: