നീണ്ടുനില്‍ക്കുന്ന ശക്തമായ പനി, ജലദോഷം, തൊണ്ടവേദന എന്നീ ലക്ഷണങ്ങളോടെയാണ് എല്ലാവരും ചികിത്സ തേടുന്നത്. സമാന ലക്ഷണങ്ങളോടെ വൈറല്‍ പനിയും ഉള്ളതിനാല്‍ മിക്കവരും കൊവിഡ് ടെസ്റ്റ് നടത്താതെതന്നെ മരുന്നു വാങ്ങി മടങ്ങുകയാണ്.
ഇതേസമയം രോഗം ബാധിച്ച പലരും പുറത്തറിയിക്കാതെ തന്നെ ചികിത്സ തേടുന്നുമുണ്ട്. ഇത് മറ്റുള്ളവരിലേക്കും രോഗം പടരാന്‍ ഇടയാക്കും. ഓണക്കാലത്ത് മാസ്‌ക്കിന്റെ ഉപയോഗം വളരെ കുറഞ്ഞതും രോഗം വ്യാപകമാകാന്‍ കാരണമായതായി ഡോക്ടര്‍മാര്‍ പറയുന്നു.
കൊവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ തന്നെയാണ് ഇപ്പോഴും സംസ്ഥാനത്ത് വ്യാപകമായിട്ടുള്ളത്.കഴിഞ്ഞ ദിവസം കൊല്ലത്ത് പനി ബാധിച്ച് യുവ ഡോക്ടര്‍ മരിച്ചിരുന്നു.ഓച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹൗസ് സർജൻ ഡോ. സുബി ചന്ദ്രശേഖരൻ (26) ആണ് പനി ബാധിച്ചു മരിച്ചത്.
കടുത്ത പനിയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്.