സംസ്ഥാന ഭാഗ്യക്കുറിയുടെ തിങ്കളാഴ്ചത്തെ നറുക്കെടുപ്പായ വിന് വിന് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് ഭരണിക്കാവ് തെക്കേമങ്കുഴി മുറാശ്ശേരില്‍ തെക്കതില്‍ ചന്ദ്രനെ (56) ഒരു പകല്‍ മറയും മുൻപ് ലക്ഷാധിപതിയാക്കിയത്.
രാവിലെ ജോലിക്കു പോകവേയാണ് ഓച്ചിറയുള്ള ശ്രീറാം ലക്കി സെന്ററില്‍ നിന്ന് ചന്ദ്രൻ ഡബ്ല്യു.ബി 245714 എന്ന നമ്ബര്‍ ടിക്കറ്റെടുത്തത്.വൈകിട്ട് റിസൾട്ട് നോക്കുമ്പോൾ ഒന്നാം സമ്മാനം ചന്ദ്രന്റെ പോക്കറ്റിൽ വിയർപ്പൊട്ടി കിടന്ന ടിക്കറ്റിന്!
സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ചന്ദ്രന് മുമ്ബ് ചെറിയ തുകകള്‍ ലഭിച്ചിട്ടുണ്ട്. ഒന്നാം സമ്മാന സന്തോഷം വീട്ടുകാരുമായി പങ്കുവച്ച ശേഷം ടിക്കറ്റ് ഭരണിക്കാവ് സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്‍പ്പിച്ചു. ഈ ബാങ്കിലാണ് ചന്ദ്രന്റെ അക്കൗണ്ട്. ബാങ്ക് സെക്രട്ടറി കെ.എസ് ജയപ്രകാശ്, ഭരണസമിതിയംഗങ്ങളായ കെ.ബിനു, വിശ്വകുമാര്‍, നിര്‍മല രാജന് എന്നിവര്‍ ചേര്‍ന്ന് ടിക്കറ്റ് ഏറ്റുവാങ്ങി.