KeralaNEWS

മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മഞ്ചേശ്വരത്ത് രണ്ടു പേര്‍ പൊലീസ് പിടിയില്‍

സംസ്ഥാന അതിർത്തിയായ മഞ്ചേശ്വരത്ത് നിന്ന് കാറില്‍ കടത്തുകയായിരുന്ന 5.7 ഗ്രാം എം ഡി എം എ മയക്കുമരുന്നുമായി രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുണിയയിലെ ഷമീര്‍ (32) ധര്‍മ്മത്തടുക്കയിലെ അസീബ് (30) എന്നിവരാണ് അറസ്റ്റിലായത്. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐ.പി.എസ്ന്റെ നേതൃത്വത്തിലുള്ള ‘ക്ലീന്‍ കാസര്‍ഗോഡ്’ ഓപറേഷന്‍റെ ഭാഗമായുള്ള പരിശോധനയിലാണ് മയക്കുമരുന്ന് കടത്തുകാരായ ഇരുവരും കുടുങ്ങിയത്. മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ സന്തോഷ്‌ കുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം എസ്.ഐ അന്‍സാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഷമീറിനെയും അസീബിനെയും അറസ്റ്റ് ചെയ്തത്. മംഗളൂരു ഭാഗത്ത്‌ നിന്ന് ഉപ്പള ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നതിനിടെ എംഡിഎംഎ മയക്കു മരുന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരെയും പിന്തുടര്‍ന്നാണ് പോലീസ് പിടികൂടിയത്.

Back to top button
error: