തിരുവനന്തപുരം:രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ കെ മുരളീധരന്‍ എംപിക്ക് വേദി നിഷേധിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുരളീധരന്‍ മത്സരിച്ച നേമം മണ്ഡലത്തിലെ സ്വീകരണത്തിനിടെയാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് നേതൃത്വം അപമാനിച്ചത്. നീരസം വ്യക്തമാക്കിയ മുരളീധരന്‍ പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങി.
വേദിയില്‍ ആരെല്ലാമുണ്ടാകണമെന്ന് തീരുമാനിക്കുന്നത് അതാത് ഡിസിസികളാണ്. എന്നാല്‍, കെ സി വേണുഗോപാലിന്റെ നിര്‍ദേശ പ്രകാരമാണ് ഇവര്‍ വേദിയില്‍ ഇരിക്കേണ്ട നേതാക്കളെ നിശ്ചയിക്കുന്നത്. വൈകിട്ട് ആറിനായിരുന്നു നേമത്തെ സ്വീകരണം. മുരളീധരനെക്കാള്‍ താരതമ്യേന ജൂനിയര്‍ നേതാക്കള്‍ വേദിയിലിരിക്കെയാണ് സുരക്ഷാചുമതലയുള്ളവര്‍ മുരളീധരനെ തടഞ്ഞത്. പാര്‍ലമെന്റ് അംഗമാണെന്നറിയിച്ചിട്ടും കടത്തിവിട്ടില്ല. ഇതോടെയാണ് മുരളീധരന്‍ വേദി വിട്ടത്.