ഫാഷന്‍ ഡിസൈനറും എഴുത്തുകാരിയും സ്ത്രീകള്‍ക്കായി പ്രസിദ്ധീകരിക്കുന്ന ഡിജിറ്റല്‍ മാസികയുടെ പത്രാധിപയുമായ തൂരിഗൈ (28) യെ സ്വന്തം വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കവിയും ഗാനരചയിതാവുമായ കബിലന്റെ മകളാണ് തൂരിഗൈ. തിരുപ്പൂര്‍ കുമാരന്‍ സ്ട്രീറ്റിലെ വീട്ടിലെ മൂന്നാംനിലയിലെ മുറിയിലാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
എം ബി എക്കാരിയാണ് തൂരിഗൈ. സ്ത്രീകള്‍ക്കു വേണ്ടി പ്രസിദ്ധീകരിക്കുന്ന ഡിജിറ്റല്‍ മാസികയുടെ രണ്ടാം വാര്‍ഷികാഘോഷമായിരുന്നു അടുത്ത ദിവസം. അതിന്റെ ഭാഗമായി മദ്രാസ് ഐ ഐ ടിയില്‍ അവാര്‍ഡുദാനച്ചടങ്ങ് നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടയിലാണ് ഒട്ടേറെ ദുരൂഹതകൾ അവശേഷിപ്പിച്ചു കൊണ്ട് തൂരിഗൈ മരണം വരിച്ചത്.