തദ്ദേശ തിരഞ്ഞെടുപ്പ് കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾ ഉത്തരവായി
സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഈ വർഷം നടത്തുന്ന
തദ്ദേശ തിരഞ്ഞെടുപ്പിന് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ഉദ്യോഗസ്ഥരും സ്വീകരിക്കേണ്ട
മുൻകരുതലുകൾ സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഉത്തരവായതായി സംസ്ഥാന തിര
ഞെഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അറിയിച്ചു.
തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സെപ്റ്റം
ബർ 18-ന് വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ കരട് മാർഗ്ഗനിർദ്ദേശങ്ങൾ
ചർച്ച ചെയ്തിരുന്നു. ആ യോഗത്തിലെ തീരുമാനങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് മാർഗ്ഗനിർദ്ദേശ
ങ്ങൾ തയ്യാറാക്കി ഉത്തരവായിട്ടുളളത്.
941 ഗ്രാമ പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ 86
മുനിസിപ്പാലിറ്റികൾ 6 മുനിസിപ്പൽ കോർപ്പറേഷനുകൾ എന്നിവിടങ്ങളിലായി 21,865 വാർഡുകളിലേ
യാണ് ഈ വർഷം പൊതുതിരഞ്ഞെടുപ്പ് നടത്തുന്നത്.
പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്കുളള പരിശീലനം, ഇ.വി.എം ഫസ്റ്റ്
ലെവൽ ചെക്കിംഗ് എന്നിവ പുരോഗമിച്ച് വരുകയാണ്. അന്തിമ വോട്ടർ പട്ടിക ഒക്ടോബർ 1-ന്
പ്രസിദ്ധീകരിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും മറ്റും ഒരു അവ
സരം കൂടി നൽകും.