ഇഷ്ടമുള്ളപോലെ വസ്ത്രം ധരിക്കാനുള്ള അവകാശം മൗലിക അവകാശമായി കരുതാന്‍ പറ്റില്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. വസ്ത്രം ധരിക്കുന്നത് മൗലീക അവകാശമാണെങ്കില്‍ വസ്ത്രം ധരിക്കാതിരിക്കുന്നതും മൗലീക അവകശമായി കണക്കാക്കേണ്ടി വരുമെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അദ്ധ്യക്ഷനായ ബഞ്ച് പരാമര്‍ശിച്ചു. സംസ്ഥാനത്തെ സ്കൂളുകളിലും ഹിജാബ് ധരിക്കുന്നത് വിലക്കിയ കര്‍ണാടക ഹൈകോടതി വിധിക്ക് എതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.
ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗിച്ചത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19, 21, 25 പ്രകാരം ഹിജാബ് വിലക്ക് മതസ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും എതിരാണെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകമായ ദേവദത്ത് കാമത്ത് വാദിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോമിനു പുറമേ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹര്‍ജിക്കാരുടെ വാദം യുക്തിരഹിതമായ ലക്ഷ്യങ്ങളിലേക്ക് കോണ്ടുപോകാന്‍ കഴിയില്ല. വസ്ത്രം ധരിക്കാനുള്ള അവകാശം മൗലീകമാണെന്ന് നിങ്ങള്‍ പറഞ്ഞാല്‍ വസ്ത്രം അഴിക്കാനുള്ള അവകാശവും മൗലീകമായി മാറുമെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത പറഞ്ഞു. എന്നാല്‍ സ്കൂളില്‍ ആരും വസ്ത്രം അഴിക്കില്ലെന്നായിരുന്നു കാമത്തിന്റെ മറുപടി.
മറ്റെല്ലാ സമുദായങ്ങളും ഒരു വസ്ത്രധാരണ രീതി പിന്തുടരുമ്പോള് ഒരു പ്രത്യേക സമുദായം ശിരോവസ്ത്രം (ഹിജാബ്) ധരിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന വാദമാണ് ഇവിടെ പ്രശ്നം. എന്നാല്‍ സ്കൂളുകളിലെ മറ്റു സമുദായങ്ങളിലെ കുട്ടികള്‍ ഇങ്ങനെയൊരു നിര്‍ബന്ധം പറയുന്നില്ല.’ ദേവ ദത്ത് പറഞ്ഞു. ഹിജാബ് അനുനദിക്കാത്തതിന്റെ പേരില്‍ മംഗളൂരു നര്‍ക്കാര്‍ കോളേജിലെ 20 വിദ്യാര്‍ത്ഥികള്‍ ബിരുദ പഠനം അവസാനിപ്പിച്ചിരുന്നു. കോളേജിലേക്ക് ഇനിയില്ലെന്നും സ്വകാര്യ കംമ്പ്യൂട്ടര്‍ സെന്ററില്‍ തുടര്‍പഠനത്തിന് ചേരുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.