മാന്നാര്‍: മഹാത്മാഗാന്ധി ജലോത്സവത്തില്‍ ചെറുതന ചുണ്ടനെ പിന്നിലാക്കി കേരള പോലീസ് തുഴഞ്ഞ നിരണം ചുണ്ടന് ഒന്നാമതായി.
പുതുതായി പണിത് നീറ്റിലിറക്കിയ വള്ളമാണ് നിരണം ചുണ്ടന്. വെള്ളംകുളങ്ങര മൂന്നാമതായി ഫിനിഷ് ചെയ്തു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ജലമേള ഉദ്ഘാടനവും ആന്റോ ആന്റണി എംപി, എയര്‍ വിംഗ് കമാന്‍ഡര്‍ അശോക് ബാബു എന്നിവര്‍ സമ്മാനദാനവും നടത്തി. കാലാവസ്ഥ മോശമായതിനെത്തുടര്ന് ന് വ്യോമാഭ്യാസപ്രകടനം നടത്തുവാന്‍ കഴിയാഞ്ഞത് കാണികളെ നിരാശരാക്കി.