തൃശൂര്‍: സംസ്ഥാനത്തെ എന്‍ജിനീയറിങ് പ്രവേശനത്തില്‍ ഒന്നാം റാങ്ക് ഇടുക്കി സ്വദേശി വിശ്വനാഥ് ആനന്ദിന്. രണ്ടാം റാങ്ക് തിരുവനന്തപുരം സ്വദേശി തോമസ് ബിജുവും മൂന്നാം റാങ്ക് കൊല്ലം സ്വദേശി നവജോത് കൃഷ്ണനും സ്വന്തമാക്കി. നാലാം റാങ്ക് തൃശൂര്‍ സ്വദേശിനി ആന്‍ മരിയയും അഞ്ചാം റാങ്ക് വയനാട് സ്വദേശി അനുപം ജോയും നേടി. ഉന്നതവിദ്യാഭ്യാസമന്ത്രി മന്ത്രി ആര്.ബിന്ദു തൃശൂരിലാണ് പ്രഖ്യാപനം നടത്തിയത്
ആകെ 50,858 പേരാണ് റാങ്ക് പട്ടികയില്‍ ഇടം നേടിയത്. ഇതില്‍ 24,834 പേര് പെണ്‍കുട്ടികളും 26,024 പേര് ആണ്‍കുട്ടികളുമാണ്. ആദ്യ അയ്യായിരം റാങ്കില്‍ 2,215 (സംസ്ഥാന സിലബസ്), 2,568 (കേന്ദ്ര സിലബസ്), 178 (ഐഎസ്സിഇ), 39 (മറ്റുള്ളവ) പേര് ഉള്‍പ്പെട്ടു. ആദ്യ ആയിരം റാങ്കില്‍ ഏറ്റവും കൂടുതല്‍ യോഗ്യത നേടിയിരിക്കുന്നത് എറണാകുളം ജില്ലയും രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവുമാണ്.
ജൂലൈ 4നു നടന്ന പ്രവേശന പരീക്ഷയുടെ (കീം) സ്കോര്‍ ഓഗസ്റ്റ് 4നു പ്രസിദ്ധീകരിച്ചിരുന്നു. പ്ലസ്ടു മാര്‍ക്ക് കൂടി സമീകരിച്ചാണ് റാങ്ക് പട്ടിക തയാറാക്കിയത്. വിവിധയിടങ്ങളിലായി 346 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ.