NEWS

അഭിരാമിയുടെ അമ്മാവന്‍ കുഴഞ്ഞുവീണു മരിച്ചു

പത്തനംതിട്ട:തെരുവുനായുടെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ച പന്ത്രണ്ടുവയസുകാരി അഭിരാമിയുടെ അമ്മാവന്‍ കുഴഞ്ഞുവീണു മരിച്ചു.

അതേസമയം, മരിച്ച അഭിരാമിക്ക് പേ വിഷബാധ സ്ഥീരീകരിച്ചു. പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സിയിലിരിക്കെ ഇന്നാണ് അഭിരാമി മരിച്ചത്.

 

Signature-ad

 

ഓഗസ്റ്റ് 13-നാണ് റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ അഭിരാമിക്ക് തെരുവുനായയുടെ കടിയേറ്റത്. രാവിലെ പാല്‍ വാങ്ങാന്‍ പോകുമ്ബോഴായിരുന്നു സംഭവം. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അഭിരാമിയുടെ പിന്നാലെ എത്തി നായ കൈകാലുകളിലും മുഖത്തും കടിക്കുകയായിരുന്നു.കരച്ചില്‍കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നായയുടെ കണ്ണില്‍ മണ്ണുവാരിയിട്ട് കുട്ടിയെ രക്ഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: