NEWS

സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ബൈക്കിടിച്ച്‌ മരിച്ചു

പാലക്കാട്:റോഡരികില്‍നിന്ന സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ബൈക്കിടിച്ച്‌ മരിച്ചു.
 പടിക്കല്‍പ്പാടം ബ്രാഞ്ച് സെക്രട്ടറി പടിക്കല്‍പ്പാടം രവിയാണ് (48) ഞായറാഴ്ച വൈകീട്ട് 5.15-ന് കൊടുവായൂര്‍-പുതുനഗരം പാതയില്‍ ന്യൂ തിയേറ്ററിനടുത്തുണ്ടായ അപകടത്തില്‍ മരിച്ചത്.

പുതുനഗരം ഭാഗത്തുനിന്ന് അമിതവേഗത്തില്‍വന്ന ബൈക്ക് കൊടുവായൂര്‍ ഭാഗത്തുനിന്നുവന്ന സ്കൂട്ടറിനെ ഇടിച്ച ശേഷം പാതയുടെ തെക്കുഭാഗത്ത് വാഹനംനിര്‍ത്തി ഫോണില്‍ സംസാരിക്കയായിരുന്ന രവിയെ ഇടിച്ചുതെറിപ്പിക്കയായിരുന്നു.

ഗുരുതരപരിക്കേറ്റ രവിയെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അപകടത്തില്‍പ്പെട്ട ബൈക്കോടിച്ചത് പല്ലശ്ശന താമരപ്പാടം ആകാശാണെന്ന് (24) പുതുനഗരംപോലീസ് പറഞ്ഞു.ആകാശ് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Signature-ad

 

 

ആകാശിന്റെ ബൈക്കുതട്ടിയ സ്കൂട്ടര്‍യാത്രിക കരിപ്പോട് സ്വദേശിനി സജിതയ്‌ക്കും (32) പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: