ടൊറന്റോ: കാനഡയില്‍ വിറപ്പിച്ച കത്തിക്കുത്ത് പരമ്പരയില്‍ 10 പേര് കൊല്ലപ്പെട്ടു. സസ്കച്വാന്‍ പ്രവിശ്യയിലെ ജെയിംസ് സ്മിത്ത് ക്രീ നേഷന്‍, സമീപ നഗരമായ വെല്‍ഡന്‍ എന്നിവിടങ്ങളിലായിരുന്നു ആക്രമണം. പ്രാദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെ 5.40നായിരുന്നു സംഭവം. 15 പേര്‍ക്കു പരുക്കുണ്ട്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെന്ന് കരുതുന്ന മെയില്‍സ്, ഡാമിയെന്‍ സാന്ഡേഴ്സണ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ കണ്ടെത്താന്‍ ശ്രമമാരംഭിച്ചുവെന്നും പോലീസ് അറിയിച്ചു.
അടിയന്തര ഫോണ്‍ നമ്പറില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പത്തുപേരും മരിച്ചിരുന്നു. മൂന്നു ഹെലികോപ്റ്ററുകളിലായാണ്
പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
കത്തിക്കുത്ത് പരമ്പര നടത്തിയ ശേഷം അക്രമികള്‍ വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. അക്രമത്തെ തുടര്‍ന്ന് 2500 ആളുകള്‍ താമസിക്കുന്ന ജെയിംസ് സ്മിത് ക്രീ നേഷനില്‍ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രദേശ വാസികളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാനും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം ഹൃദയഭേദകവും ഞെട്ടിക്കുന്നതുമാണെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ അറിയിച്ചു.