കൊല്ലം: പുക വലിക്കുന്നത് കണ്ടതിന്റെ പേരില്‍ മുതിര്‍ന്ന പെണ്‍കുട്ടികള്‍ ചേര്‍ന്നു മുടി മുറിച്ചതായി ആറാം ക്ലാസുകാരിയുടെ പരാതി. കൊല്ലം നഗരത്തിലെ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനികള്‍ക്കെതിരെയാണ് പരാതി. അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ സമിതി കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്കി.
”ഓണപരിപാടിയുടെ ദിവസം ബാത്റൂമില്‍ പോയപ്പോള്‍ അവര്നിന്ന് സിഗരറ്റ് വലിക്കുന്നത് കണ്ടു. ഇതു കണ്ട് ഓടിയ എന്നെ ഓടിച്ചിട്ടു പിടിച്ച് പുറകിലേക്കു കൊണ്ടുപോയി. പിന്നീട് ക്ലാസില്‍ പോയി കത്രിക എടുത്തുകൊണ്ടു വന്ന് എന്റെ മുടി വെട്ടി. എന്റെ വയറ്റിലൊക്കെ കുറേ ഇടിച്ചു. ഇത് ആരോടെങ്കിലും പറഞ്ഞാല്‍ എന്നെ കൊല്ലുമെന്നും പറഞ്ഞു.” പരാതിക്കാരിയായ കുട്ടി പറഞ്ഞു.
പ്രമുഖ സ്കൂളിലെ ശൗചാലയത്തില്‍ ആറു പെണ്‍കുട്ടികളാണ് ഒരു സിഗരറ്റ് കൈമാറ്റം ചെയ്ത് വലിച്ചത്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വസ്തുത വ്യക്തമാകൂവെന്ന് ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു.