ഓണസദ്യയെന്നു പറഞ്ഞാല്‍ തന്നെ ഇലയിട്ടൊരു ഊണ് ആണ് മനസ്സില്‍. അതുകൊണ്ട് വാഴയില ഇല്ലാത്ത ഒരു ഓണവും മലയാളിക്കില്ല.എന്നാല്‍ ഇത്തവണ വേണ്ടത്ര കിട്ടാനില്ലാത്തതിനാല്‍ വാഴയിലയ്ക്ക് വില കുതിച്ചു കയറുകയാണ് വിപണിയിൽ.
മുന്‍ വര്‍ഷങ്ങളില്‍ തമിഴ്നാട്ടിലെ മേട്ടുപ്പാളയം, കോയമ്ബത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് വാഴയിലകള്‍ എത്തിയിരുന്നതെങ്കില്‍ ഇത്തവണ ആന്ധ്ര, കര്‍ണാടക, മൈസൂരു എന്നിവിടങ്ങളില്‍ നിന്നാണ് വാഴയില എത്തുന്നത്.
കനത്ത മഴയില്‍ വാഴക്കൃഷി നശിച്ചതാണ് തമിഴ്നാട്ടില്‍ നിന്നുള്ള വാഴയിലയുടെ വരവ് ഇല്ലാതാക്കിയത്. കേരളത്തില്‍ നിന്നു നാമമാത്രമായാണ് വാഴയില എത്തുന്നതെന്നും വ്യാപാരികള്‍ പറഞ്ഞു. പ്രധാനമായും പെരുമ്ബാവൂര്‍, പിറവം, തിരുവാണിയൂര്‍ മേഖലയില്‍ നിന്നാണ് വാഴയിലയുടെ വരവ്.
കഴിഞ്ഞ വര്‍ഷം മൊത്തവിപണിയില്‍ ഇല ഒന്നിന് ഏകദേശം 3 രൂപയായിരുന്നു വിലയെങ്കില്‍ ഇത്തവണ അത് 10 രൂപയായി.തിരുവോണം ആകുന്നതോടെ ഇത് ഏകദേശം 15 രൂപ വരെ ഉയരാമെന്നും വ്യാപാരികള്‍ പറയുന്നു. ഇലയുടെ ഗുണത്തിനനുസരിച്ചാണ് വില.വീതിയുള്ള നല്ല പച്ചനിറമുള്ള വാഴയിലയ്ക്കാണ് ഡിമാന്റ്