തിരുവനന്തപുരം: ലക്ഷദ്വീപിനും തെക്കു കിഴക്കന്‍ അറബിക്കടലിനുമിടയിലായി അതിശക്തമായ ചക്രവാതച്ചുഴി രൂപപ്പെട്ടു.
ഇതിന്റെ പശ്ചാത്തലത്തില്‍, വരുന്ന 5 ദിവസത്തേക്ക് കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പലയിടങ്ങളിലായ തീവ്ര മഴ പെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കാലാവസ്ഥ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. അതിശക്തമായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദം വിവിധ സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിക്കാന്‍ സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.