ഇടുക്കി: ആക്രമിക്കാൻ വന്ന പുലിയെ കൊന്ന കർഷകനെതിരെ വനംവകുപ്പ് കേസെടുത്തു.ഇടുക്കി മാങ്കുളത്താണ് സംഭവം.
മാങ്കുളം ചിക്കണംകുടി സ്വദേശി ഗോപാലനെയാണ് പുലി ആക്രമിച്ചത്.
ജനിച്ച മണ്ണിൽ ജീവിക്കാനുള്ള അവകാശം ഹനിക്കപെടുമ്പോഴാണ് ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാകുന്നത്.കർഷകർക്കും മറ്റുള്ളവർക്കും മാങ്കുളത്ത് ജീവിച്ചേ മതിയാവൂ.
പുലി ആക്രമിച്ചപ്പോഴാണ് സ്വയരക്ഷാർത്ഥം മാങ്കുളം ചിക്കണംകുടി സ്വദേശി ഗോപാലൻ പുലിയെ കൊന്നത്.അല്ലാതെ കാട്ടിൽ കയറി വേട്ടയാടുകയല്ലായിരുന്നു.
#കർഷകന്റെ_പ്രതിരോധമാണ്_പ്രതികാ രമല്ല#കേസ് പിൻവലിക്കുക# എന്ന മുദ്രാവാക്യത്തോടെ നിരവധി പേരാണ് ഇതിനെതിരെ രംഗത്തെത്തിയിട്ടുള്ളത്.