NEWS

അവശേഷിച്ച മൂന്നു ടിക്കറ്റ് വാങ്ങി;കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഓട്ടോ ഡ്രൈവര്‍ക്ക്

തൃശ്ശൂര്‍: കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഓട്ടോ ഡ്രൈവര്‍ക്ക്. പാര്‍ഥസാരഥി റോഡ് ചുങ്കത്ത് വീട്ടില്‍ ബെന്നിക്കാണ് (58) ഭാ​ഗ്യദേവതയുടെ കടാക്ഷം ലഭിച്ചത്.

ലോട്ടറി വില്‍പനക്കാരന്റെ പക്കല്‍ അവശേഷിച്ച കാരുണ്യ പ്ലസിന്റെ മൂന്ന് ടിക്കറ്റുകളാണ് ബെന്നി വാങ്ങിയത്. 80 ലക്ഷത്തിന് പുറമെ മറ്റു 2 ടിക്കറ്റുകള്‍ക്ക് 8,000 രൂപ വീതം സമാശ്വാസ സമ്മാനവും ലഭിച്ചിട്ടുണ്ട്.

 

Signature-ad

 

ഒളരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഓട്ടോയുമായി പോയി തിരികെ വരുമ്ബോഴായിരുന്നു ടിക്കറ്റുകള്‍ ബെന്നി വാങ്ങിയത്.പാന്തോട് സെന്ററിലെ ഓട്ടോ ഡ്രൈവറാണ് ബെന്നി.

Back to top button
error: