NEWS

ഇന്ത്യൻ ഫുട്ബോളിന് ഒരു വാഗ്ദാനവും നല്‍കുന്നില്ല: പുതിയ പ്രസിഡന്റ് കല്യാണ്‍ ചൗബെ

ന്യൂഡൽഹി :ഇന്ത്യൻ ഫുട്ബോളിന് പ്രത്യേകിച്ച് ഒരു വാഗ്ദാനവും നല്‍കാനില്ലെന്ന് പുതിയ പ്രസിഡന്റ് കല്യാണ്‍ ചൗബെ.മുൻ രാജ്യാന്തര ഗോൾകീപ്പറും ബിജെപി നേതാവുമായ കല്യാണ്‍ ചൗബെ ഇന്നലെയാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്.
‘ഞങ്ങള്‍ ഒരു വാഗ്ദാനവും നല്‍കുന്നില്ല, എന്നാല്‍ നിലവിലെ അവസ്ഥയില്‍ നിന്ന് ഇന്ത്യന്‍ ഫുട്ബോളിനെ മുന്നോട്ട് കൊണ്ടുപോകും,എന്നാൽ എത്രത്തോളം മുന്നോട്ട് പോകുമെന്ന് ഇപ്പോൾ പറയാൻ പറ്റില്ല.

സ്വപ്നങ്ങള്‍ വില്‍ക്കാന്‍ ഞങ്ങള്‍ നിങ്ങളുടെ മുന്നില്‍ വരില്ല. ഞങ്ങള്‍ ഇത്രയധികം അക്കാദമികള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും എട്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഫിഫ ലോകകപ്പില്‍ കളിക്കുമെന്നും ഞങ്ങള്‍ പറയില്ല. മറിച്ച്‌ സുതാര്യതയോടെ സത്യസന്ധമായി മുന്നോട്ട് പോകും’-പുതിയ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

Back to top button
error: