കൊടുങ്ങല്ലൂര്‍: തമിഴ്‌നാട്ടില്‍നിന്ന് മുട്ടയുമായി ഓട്ടം വന്ന ലോറി ഡ്രൈവറുടെ ഫോണ്‍ അജ്ഞാതന്‍ കവര്‍ന്നു. സിമ്മും മൊബൈല്‍ കവറും ഊരി സമീപത്തു വച്ചശേഷമായിരുന്നു മോഷണം. തൃശൂരിലാണ് സംഭവം. പെരിഞ്ഞനം സെന്ററിലെ വ്യാപാര സ്ഥാപനത്തിലേക്ക് കോഴിമുട്ട ലോഡുമായി വന്ന തമിഴ്‌നാട് സ്വദേശി വെങ്കിടാചലത്തിന്റെ ഫോണാണ് കളവ് പോയത്.
ലോഡുമായി എത്തിയ ശേഷം പെരിഞ്ഞനം സെന്ററില്‍ രാത്രയില്‍ ലോറിയില്‍ ഉറങ്ങുകയായിരുന്നു വെങ്കിടാചലം. മൊബൈല്‍ അരികില്‍ വച്ച് ഉറങ്ങിയ വെങ്കിടാചലം രാവിലെ എണീറ്റ് നോക്കിയപ്പോഴാണ് ഫോണിരുന്ന സ്ഥലത്ത് സിം കാര്‍ഡും ഫോണിന്റെ കവറും മാത്രമാണ് കണ്ടത്.
18000 രൂപ വിലവരുന്ന വിവോ ഫോണാണ് നഷ്ടപ്പെട്ടത്. ഓട്ടം വന്നിടത്ത് ഫോണ്‍ നഷ്ടപ്പെട്ടതോടെ ഓഫീസുമായോ വീടുമായോ ബന്ധപ്പെടാനാകാതെ പെരുവഴിയിലായിരിക്കുകയാണ് വെങ്കിടാചലം.